വധഭീഷണിയെന്ന കൊടി സുനിയുടെ പരാതി ആസൂത്രിത നീക്കത്തിന്റെ ഭാഗമെന്ന് പൊലീസ്

Share the news

തിരുവനന്തപുരം: വധഭീഷണിയുണ്ടെന്ന കൊടി സുനിയുടെ പരാതി കണ്ണൂര്‍ ജയിലിലേക്ക് മാറ്റാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമെന്ന് പൊലീസ്. വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍ സുനിക്ക് ഒരുക്കിയിരിക്കുന്നത് കനത്ത സുരക്ഷ. സുനിയെ പാര്‍പ്പിച്ചിരിക്കുന്നത് 24 മണിക്കൂറും പൂട്ടിയിട്ട സെല്ലിലാണ്.

തന്നെ വധിക്കാന്‍ ജയിലിലുള്ള ചില തടവുകാര്‍ ശ്രമിക്കുന്നുണ്ടെന്ന കൊടി സുനിയുടെ പരാതിയില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. കൊടി സുനി പരാതിയില്‍ പേരെടുത്ത് പറഞ്ഞ തടവുകാരന്‍ റഷീദിനെ പൂജപ്പുര ജയിലിലേക്ക് മാറ്റി. എങ്കിലും കനത്ത സുരക്ഷ തുടരണമെന്നാണ് ജയില്‍ അധികൃതര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം.

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗത്തെ തുടര്‍ന്ന് ആഴ്ചകള്‍ക്കു മുമ്പാണ് ടി പി വധക്കേസ് പ്രതിയായ കൊടി സുനിയെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റിയത്. സുനിയെ പാര്‍പ്പിച്ചിരിക്കുന്നത് ഗാര്‍ഡ് ഓഫീസിന് തൊട്ടടുത്ത സെല്ലിലാണ്. ജയില്‍ സൂപ്രണ്ട് ഉള്‍പ്പെടെ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ കണ്ണെത്തുന്നിടമാണിത്. മറ്റ് തടവുകാരില്‍ നിന്ന് വ്യത്യസ്തമായി സുനിയുടെ സെല്‍ 24 മണിക്കൂറും പൂട്ടിയിടും.

വ്യായാമത്തിനു പോലും പുറത്തിറക്കില്ല. ഭക്ഷണം അകത്തെത്തിക്കും. മറ്റ് തടവുകാരുമായി ബന്ധപ്പെടാനുള്ള എല്ലാ സാഹചര്യവും ഒഴിവാക്കുന്നുണ്ട്. മൊബൈല്‍ ഫോണ്‍ ഉപയോഗം തടയാന്‍ സെല്ലില്‍ സി സി ടിവി ക്യാമറയുണ്ട്. സന്ദര്‍ശകരായി എത്തുന്നത് അമ്മയും സഹോദരനും മാത്രമാണ്. വധഭീഷണിയുണ്ടെന്ന പരാതിയില്‍ കഴമ്പില്ലെന്നാണ പ്രാഥമിക നിഗമനം.

(Visited 109 times, 1 visits today)

Share the news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!