37 സെക്കന്റ് കൊണ്ട് നേന്ത്രപ്പഴം കഴിച്ച യുവാവിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്

Share the news

വളരെയേറെ പോഷക ഗുണങ്ങള്‍ അടങ്ങിയതാണ് നേന്ത്രപ്പഴം. പൊട്ടാസ്യം, ഫൈബര്‍, വിറ്റാമിന്‍ ബി6, മഗ്‌നീഷ്യം, കോപ്പര്‍, മാംഗനീസ് തുടങ്ങിയ ഘടകങ്ങളുടെ സ്രോതസായ ഇവ ആരോഗ്യത്തിന് ഏറേ നല്ലതാണ്. എന്നാല്‍ ഒറ്റയിരിപ്പിന് ഒരു നേന്ത്രപ്പഴം കഴിക്കുക എന്നത് പലര്‍ക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്.

വെറും 37 സെക്കന്റ് കൊണ്ട് നേന്ത്രപ്പഴം അകത്താക്കി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടംനേടിയിരിക്കുകയാണ് മൈക്ക് ജാക്ക് എന്ന യുവാവ്. അതും ഇരുകൈകളും പുറകിലേയ്ക്ക് കൊട്ടിവച്ചാണ് യുവാവ് പഴം കഴിച്ചത്. വായ്‌കൊണ്ട് തൊലി നീക്കം ചെയ്ത യുവാവ് 37.782 സെക്കന്റ് കൊണ്ടാണ് പഴം മുഴുവനും കഴിച്ചു തീര്‍ത്തത്. ഇതിന്റെ വിഡീയോ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സിന്റെ ഔദ്യോഗിക പേജിലൂടെ പങ്കുവച്ചിട്ടുണ്ട്.
സ്വന്തമായി യൂട്യൂബ് ചാനലുള്ള മൈക്ക് പല ഫുഡ് ചലഞ്ചുകളും ഏറ്റെടുത്ത് ചെയ്യാറുണ്ട്.

(Visited 13 times, 1 visits today)

Share the news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!