ഫേസ്ബുക്കില്‍ കൂടുതല്‍ ലൈക്കും ഷെയറും കമന്‍റും വ്യാജ വാര്‍ത്തകള്‍ക്ക്

Share the news

ഫെയ്‌സ്ബുക്കില്‍ ശരിയായ വാര്‍ത്തകളേക്കാള്‍ കൂടുതല്‍ ലൈക്കും ഷെയറും കമന്‍റും വ്യാജ വാര്‍ത്തകള്‍ക്കാണെന്ന് പഠനം. ന്യൂയോര്‍ക്ക് സര്‍വകലാശാലയിലേയും ഫ്രാന്‍സിലെ ഗ്രെനോബിള്‍ ആല്‍പ്‌സ് സര്‍വകലാശാലയിലേയും ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

വ്യാജ വാര്‍ത്തകളില്‍ ആറിരട്ടി ഇടപെടല്‍ നടക്കുന്നുണ്ടെന്നാണ് പഠനം പറയുന്നത്. 2020 ആഗസ്റ്റ് മുതല്‍ 2021 ജനുവരി വരെയുള്ള കാലയളവില്‍ 2500ലേറെ വാര്‍ത്താ പോര്‍ട്ടലുകളുടെ പേജുകളെ പഠനത്തിനെടുത്ത ശേഷമാണ് ഗവേഷകര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പങ്കിടാനുള്ള പ്രവണത പ്രസാധകരില്‍ കൂടുതലാണെന്നും പഠനം കണ്ടെത്തി. നവംബറില്‍ നടക്കുന്ന ഇന്‍റര്‍നെറ്റ് മെഷര്‍മെന്‍റ് കോണ്‍ഫറന്‍സിന് മുന്നോടിയായി ഈ ഗവേഷണ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കും. ഫെയ്‌സ്ബുക്ക് ഉള്ളടക്കങ്ങളുടെ റീച്ചിന്‍റെ വിവരങ്ങള്‍ കമ്പനി ഗവേഷര്‍ക്ക് ലഭ്യമാക്കുന്നില്ല. ഇതിന് പകരം ഫെയ്‌സ്ബുക്കിന്‍റെ തന്നെ ക്രൗഡ് ടാങ്കിള്‍ സേവനം ഉപയോഗിച്ചാണ് ഗവേഷകര്‍ വിവരശേഖരണം നടത്തുന്നത്.

 

(Visited 36 times, 1 visits today)

Share the news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!