Contact Information

Kozhikode
Kerala

We Are Available 24/ 7. Call Now.

കൊല്ലം: മോഷ്ടാവ് വടിവാള്‍ വിനീത് പൊലീസ് പിടിയില്‍. മോഷ്ടിച്ച കാറില്‍ യാത്രചെയ്യവേ ചടയമംഗലത്ത് വച്ചാണ് ഇയാള്‍ പിടിയിലായത്. കഴിഞ്ഞ നവംബറില്‍ എറണാകുളത്തെ കൊവിഡ് സെന്ററില്‍ നിന്നും രക്ഷപ്പെട്ട വിനീത് അന്‍പതോളം കേസുകളിലെ പ്രതിയാണ് . കൊല്ലത്ത് കഴിഞ്ഞ ദിവസം ഇയാള്‍ കാര്‍ മോഷ്ടിച്ചത് പൊലീസ് കണ്ടെത്തിയിരുന്നു. അമ്പലപ്പുഴ സ്വദേശിയായ വടിവാള്‍ വിനീത് രണ്ടുമാസമായി പൊലീസ് നിരീക്ഷണത്തിലായിരുന്നു. കൊവിഡ് സെന്ററില്‍ നിന്ന് രക്ഷപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ സ്‌റ്റേഷനുകളിലേക്കും അലേര്‍ട്ട് നല്‍കിയിരുന്നു.

Share:

administrator

Leave a Reply

Your email address will not be published. Required fields are marked *