നാദാപുരത്ത് ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞുകൊന്ന് ആത്മഹത്യക്ക് ശ്രമിച്ച മാതാവ് അറസ്റ്റില്‍

Share the news

നാദാപുരം: നാദാപുരത്ത് മൂന്നുവയസ്സുളള ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞ ശേഷം ആത്മഹത്യക്ക് ശ്രമിച്ച മാതാവ് അറസ്റ്റില്‍. മഞ്ഞാപുറത്ത് റഫീഖിന്റെ ഭാര്യ സുബിനയെയാണ് നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രിയാണ് മഞ്ഞാപുറത്ത് റഫീഖിന്റെ ഭാര്യ സുബിന ഇരട്ട കുഞ്ഞുങ്ങളെ കിണറ്റിലെറിഞ്ഞ ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്. മുഹമ്മദ് റസ് വിന്‍, ഫാത്തിമ റഫ്‌വ എന്നിവരാണ് മരിച്ചത്.

READ ALSO: ഇരട്ട കുട്ടികളെ കിണറ്റിലെറിഞ്ഞു കൊന്ന ശേഷം വീട്ടില്‍ വിളിച്ചറിയിച്ച് മാതാവ് കിണറ്റില്‍ ചാടി

മക്കളെ കിണറ്റില്‍ എറിഞ്ഞതായും താന്‍ കിണറ്റില്‍ ചാടി മരിക്കുകയാണെന്ന് വാണിമേലിലെ സ്വന്തം വീട്ടിലേക്ക് ഫോണില്‍ വിളിച്ച് അറിയിച്ച ശേഷമാണ് സുബിന കിണറ്റില്‍ ചാടിയത്. പതിനൊന്ന് മണിയോടെ ബന്ധുക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ എത്തുമ്പോള്‍ യുവതി കിണറ്റിലെ പൈപ്പില്‍ പിടിച്ച് നില്‍ക്കുകയായിരുന്നു. ഒമ്പതരയോടെ തന്നെ കുട്ടികളെ കിണറ്റില്‍ എറിഞ്ഞിരിക്കാനാണ് സാധ്യതയെന്ന് നാട്ടുകാര്‍ പറഞ്ഞു. നാട്ടുകാര്‍ സുബിനയെ രക്ഷപ്പെടുത്തി നാദാപുരം താലൂക്ക് ആശുപത്രിലെത്തിച്ചു. തുടര്‍ന്നാണ് നാദാപുരം പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സുബിന മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.

READ ALSO: മാതാവ് രണ്ട് കുട്ടികളെയുമായി കിണറ്റില്‍ ചാടി; കുട്ടികള്‍ മരിച്ചു

(Visited 280 times, 1 visits today)

Share the news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!