ഏഴുവയസുകാരന് ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി നല്‍കിയശേഷം മാതാവ് തൂങ്ങിമരിച്ചു

Share the news

ആലപ്പുഴ: ഏഴുവയസുകാരന് ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി നല്‍കിയശേഷം മാതാവ് തൂങ്ങിമരിച്ചു. അമ്പലപ്പുഴ വണ്ടാനം പള്ളിവീട്ടില്‍ മുജീബിന്റെ ഭാര്യ റഹ്‌മത്താണ്(39) മകന്‍ മുസാഫിന് ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി നല്‍കിയശേഷം തൂങ്ങിമരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ഭര്‍ത്താവ് വിട്ടിലില്ലാത്ത സമയത്താണ് ഇളയമകനായ മുസാഫിന് റഹ്‌മത്ത് ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി നല്‍കിയത്. മുസാഫ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

മൂത്തമകള്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് വീട്ടിലെത്തിയ മുജീബ് കുട്ടിയെ പുന്നപ്രയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ആശുപത്രിയില്‍ വെച്ചാണ് മാതാവും വിഷം കഴിച്ചെന്ന വിവരം അറിയുന്നത്. ഉടന്‍ തന്നെ വീട്ടിലെത്തിയ മുജീബ് അടച്ചിട്ട വാതില്‍ തുറന്ന് അകത്തുചെന്നപ്പോള്‍ കിടപ്പുമുറിയില്‍ റഹ്‌മത്ത് തൂങ്ങിയ നിലയിലായിരുന്നു. സമീപവാസികളുമായി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

റഹമ്ത്ത് ആത്മഹത്യ പ്രവണതയുള്ളയാണെന്നും എട്ടുകൊല്ലുമായി മാനസിക വിഭ്രാന്തിക്ക് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുമായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. കുട്ടിയുടെ സ്ഥിതി ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു. പുന്നപ്ര പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

(Visited 204 times, 2 visits today)

Share the news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!