മോട്ടോര്‍ വാഹന വകുപ്പിന്റെ സ്പീഡ് ക്യാമറകളുടെ പ്രവര്‍ത്തനമാരംഭിച്ചു

Share the news

കോഴിക്കോട്: മോട്ടോര്‍ വാഹന വകുപ്പിന്റെ സ്പീഡ് ക്യാമറകള്‍ പ്രവര്‍ത്തനമാരംഭിച്ചു. സ്ഥിരമായ അപകടങ്ങളുണ്ടാവുന്ന റോഡുകളിലാണ് ക്യാമറകള്‍ സ്ഥാപിച്ചത്. ക്യാമറകള്‍ സ്ഥാപിക്കുക വഴി സുരക്ഷിതമായ റോഡ് എന്നതാണ് മോട്ടോര്‍ വാഹന വകുപ്പ് ലക്ഷ്യമിടുന്നത്. കൊടുവള്ളിയിലെ വാവാട്, ചേവരമ്പലം ഇരിങ്ങാടന്‍ പള്ളി റോഡില്‍ വാളാംകുളം, മുണ്ടിക്കല്‍താഴം എന്നിവടങ്ങളിലാണ് സ്പീഡ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. എന്‍ഫോഴ്സ്സ്‌മെന്റ് ഓട്ടോമേഷന്റെ ഭാഗമായാണ് ക്യാമറകള്‍ സ്ഥാപിച്ചത്. അമിത വേഗതയ്ക്ക് മീഡിയം ഗുഡ്‌സ് അല്ലെങ്കില്‍ പാസഞ്ചര്‍, ഹെവി വാഹനങ്ങള്‍ എന്നിവയ്ക്ക് 3000 രൂപയും ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 1500 രൂപയുമാണ് പിഴ ഈടാക്കുന്നതെന്ന് ആര്‍ ടി ഒ(എന്‍ഫോഴ്‌സ്‌മെന്റ്) സി വി എം ഷെരീഫ് അറിയിച്ചു.

(Visited 1 times, 1 visits today)

Share the news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!