നരിക്കുനി പുല്ലാളൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു

Share the news

നരിക്കുനി: പുല്ലാളൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു. പുല്ലാളൂര്‍ വള്ളിയേടത്ത് മീത്തല്‍ ഷമി (28) ആണ് മരിച്ചത്. സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്കേറ്റമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. ഞായറാഴ്ച രാത്രി ഒമ്പതരയോടെ പുല്ലാളൂര്‍-നാര്യച്ചാല്‍ റോഡിലെ കടുകന്‍വള്ളിതാഴത്തായിരുന്നു സംഭവം. കാലിന്റെ തുടക്ക് ആഴത്തില്‍ കുത്തേറ്റ ഷമിയെ നാട്ടുകാര്‍ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചിരുന്നു. അവിവാഹിതനാണ്. പിതാവ്: പരേതനായ ഭാസ്‌കരന്‍. മാതാവ്: സരോജിനി. സഹോദരന്‍: ഷിജു.

(Visited 1 times, 1 visits today)

Share the news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!