ഇരട്ട കുട്ടികളെ കിണറ്റിലെറിഞ്ഞു കൊന്ന ശേഷം വീട്ടില്‍ വിളിച്ചറിയിച്ച് മാതാവ് കിണറ്റില്‍ ചാടി

Share the news

നാദാപുരം: ഇരട്ട കുട്ടികളെ കിണറ്റിലെറിഞ്ഞ ശേഷം സ്വന്തം വീട്ടില്‍ വിളിച്ചറിയിച്ച മാതാവ് കിണറ്റില്‍ ചാടി. പേരോട് സി സി യു പി സ്‌ക്കൂളിന് സമീപം മഞ്ഞാപുറത്ത് റഫീഖിന്റെ മൂന്നര വയസ്സുള്ള ഇരട്ട കുട്ടികളെയാണ് മാതാവ് കിണറ്റില്‍ എറിഞ്ഞു കൊന്നത്. മക്കളെ കിണറ്റില്‍ എറിഞ്ഞ വിവരം വാണിമേലിലെ സ്വന്തം വീട്ടില്‍ ഫോണില്‍ വിളിച്ച് അറിയിച്ച ശേഷമാണ് യുവതി കിണറ്റില്‍ ചാടിയത്. കിണറ്റില്‍ ചാടി മരിക്കുകയാണെന്നും യുവതി വീട്ടുകാരെ അറിയിച്ചിരുന്നു.

Also read യുവാവിനെയും യുവതിയെയും മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ഞായറാഴ്ച രാത്രി ഒമ്പതര യോടെയാണ് കുട്ടികളെ കിണറ്റില്‍ എറിഞ്ഞതെന്നാണ് സംശയം. നാട്ടുകാരും ബന്ധുക്കളും ഓടിയെത്തിയപ്പോള്‍ യുവതി കിണറ്റിലെ പൈപ്പില്‍ പിടിച്ച് നില്‍ക്കുകയായിരുന്നു. കുട്ടികളെയും മാതാവിനെയും കരക്കെത്തിച്ചെങ്കിലും കുട്ടികള്‍ മരിച്ചിരുന്നു. മാതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

(Visited 582 times, 1 visits today)

Share the news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!