കോഴിക്കോട്ട് വീണ്ടും നിപ വൈറസ്; അതീവ ജാഗ്രത

Share the news

കോഴിക്കോട്: ഭീതി പരാതി വീണ്ടും നിപ വൈറസ്. രോഗലക്ഷണങ്ങളോടെ പന്ത്രണ്ട് വയസ്സുകാരൻ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഛർദിയും മസ്തിഷ്‌ക ജ്വരവും ബാധിച്ച കുട്ടി കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. കുന്ദമംഗലം ചൂലൂർ സ്വദേശിയാണ്. ആലപ്പുഴ വൈറോളജി ലാബിൽ സ്രവത്തിന്റെ സാംപിൾ പരിശോദിച്ചപ്പോളാണ് നിപ സ്ഥിരീകരിച്ചത്.  കുട്ടി വെന്റിലേറ്ററിൽ തുടരുകയാണ്.കഴിഞ്ഞ തവണ നിപ വൈറസ് സ്ഥിരീകരിച്ചപ്പപ്പോൾ ചർദിയും മസ്തിഷ്‌കജ്വരവും ബാധിച്ചാൽ  നിപ പരിശോധന നടത്തണമെന്ന നിർദേശമുണ്ടായിരുന്നു. ഇതേ തുടർന്നാണ് പരിശോധന നടത്തിയത്.   ജാഗ്രത പുലർത്താൻ ആരോഗ്യമന്ത്രി   വീണ ജോർജ് നിർദ്ദേശം നൽകി. മന്ത്രി  കോഴിക്കോട്ട് എത്തുമെന്നും സൂചനയുണ്ട്. കഴിഞ്ഞ തവണ കോഴിക്കോട്ട് 17 പേരാണ് നിപ ബാധിച്ച് മരിച്ചത്. ഇതിന്റെ ഭീതി മാറും മുന്നേയാണ് വീണ്ടും രോഗം റിപ്പോർട്ട് ചെയ്തത്.

 

(Visited 1,129 times, 1 visits today)

Share the news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!