പയ്യന്നൂര്‍: പയ്യന്നൂരില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച കമിതാക്കള്‍ മരിച്ചു. ചിറ്റാരിക്കല്‍ എളേരിത്തട്ടിലെ ശിവപ്രസാദ് (25 ), ഏഴിലോട് പുറച്ചേരി സ്വദേശിനി ആര്യ(21) എന്നിവരാണ് മരിച്ചത്. ഫെബ്രുവരി 19ന് പയ്യന്നൂരിലെ വാടക ക്വാട്ടേഴ്സിലായിരുന്നു ആത്മഹത്യാ ശ്രമം. ഗുരുതരമായി പൊള്ളലേറ്റ ഇരുവരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജാശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ ആര്യയും ചൊവ്വാഴ്ച പുലര്‍ച്ചയോടെ ശിവപ്രസാദും മരണത്തിന് കീഴടങ്ങി. പയ്യന്നൂര്‍ കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്നു ആര്യ.
പയ്യന്നൂരില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച കമിതാക്കള്‍ മരിച്ചു
