Contact Information

Kozhikode
Kerala

We Are Available 24/ 7. Call Now.

പുതുപ്പാടി: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പുതുപ്പാടി പഞ്ചായത്ത് വാര്‍ഡ്തല കണ്‍വന്‍ഷനുകള്‍ ആരംഭിച്ചു. കണ്ണപ്പന്‍ കുണ്ടില്‍ നടന്ന കണ്‍വന്‍ഷന്‍ സി പി ഐ പുതുപ്പാടി ലോക്കല്‍ സെക്രട്ടറി വിജയന്‍ പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. കാദര്‍ ഹാജി അദ്ധ്യക്ഷത വഹിച്ചു. സലീം കരിയന്‍ കോടന്‍ സ്വാഗതവും ഗിരീഷ് ജോണ്‍ മുഖ്യ പ്രഭാഷണവും നടത്തി. പി കെ ഷൈജല്‍, ഇന്ദിര ടീച്ചര്‍, ടി കെ സുഹൈല്‍, ഷിബു തോമസ്, പി വി അബ്ദുള്‍ സലാം എന്നിവര്‍ സംസാരിച്ചു. മട്ടിക്കുന്നില്‍ നടന്ന കണ്‍വന്‍ഷന്‍ താമരശ്ശേരി ഏരിയാ കമറ്റി അംഗം കെ സി വേലായുധന്‍ ഉദ്ഘാടനം ചെയ്തു. രാജു മലോങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ടി എം പൗലോസ്, ടി എ മൊയ്തീന്‍, സോബി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.

Share:

administrator

വാര്‍ത്തകളും വിശേഷങ്ങളും പങ്കുവെക്കുന്ന വാര്‍ത്താ പോര്‍ട്ടല്‍

Leave a Reply

Your email address will not be published. Required fields are marked *