വിദ്യാര്‍ത്ഥി സമൂഹം മാനവിക മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക; ലിന്റോ ജോസഫ് എം എല്‍ എ

Share the news

പുതുപ്പാടി: വിദ്യാര്‍ത്ഥി സമൂഹം ജീവിതത്തിലുടനീളം മാനുഷിക മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുകയും സാമൂഹത്തിന്റെ പ്രശ്‌നങ്ങളില്‍ പരിഹാരം തേടുന്നതില്‍ തങ്ങളുടെ പങ്ക് നിര്‍വഹിക്കണമെന്നും ലിന്റോ ജോസഫ് എം എല്‍ എ. പുതുപ്പാടി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പി ടി എയുടെ നേതൃത്വത്തില്‍ പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പി ടി എ പ്രസിഡന്റ് ശിഹാബ് അടിവാരം അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ അംബിക മംഗലത്ത് സ്‌കൂള്‍ മാഗസിന്‍ പ്രകാശനം ചെയ്തു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധു ജോയ്, വാര്‍ഡ് മെമ്പര്‍ ഉഷ വിനോദ്, പി ടി എ വൈസ് പ്രസിഡന്റ് പി കെ ഷൈജല്‍, എസ് എം സി ചെയര്‍മാന്‍ ഒതയോത്ത് അഷ്റഫ്, നസീം ബാനു, ജിസ്മോന്‍ ചെറിയാന്‍, ശ്രീജ പി, സജി ജോണ്‍ രൂപേഷ് ആര്‍, ജഫ്ഷീന, ഷാഫിയ മിനാസ് തുടങ്ങിയവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ മുജീബ് എല്‍ത്താരി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ആര്‍ കെ ഷാഫി നന്ദിയും പറഞ്ഞു.

 

(Visited 6 times, 1 visits today)

Share the news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!