പുല്ലാഞ്ഞിമേട് വളവിലെ കലുങ്ക് നിര്‍മാണ പ്രവൃത്തി മന്ത്രി പി എ മുഹമ്മദ് റിയാസ് സന്ദര്‍ശിച്ചു

Share the news

താമരശ്ശേരി: മേഖലയില്‍ ദേശീയപാതയിലെ നവീകരണ പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നുവെന്ന പരാതി പരിശോധിക്കാന്‍ പൊതുമരാമത്ത് വകുപ്പുമന്ത്രി പി എ മുഹമ്മദ് റിയാസ് നേരിട്ടെത്തി. റോഡ് തകര്‍ന്ന് ഗതാഗതം ദുസ്സഹമായ പുല്ലാഞ്ഞിമേട് വളവിലെ കലുങ്ക് നിര്‍മാണ പ്രവൃത്തിയാണ് മന്ത്രി സന്ദര്‍ശിച്ചത്. ഒരു വര്‍ഷമായി തുടരുന്ന പ്രവൃത്തി എത്രയും പെട്ടന്ന് പൂര്‍ത്തിയാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

കോഴിക്കോട് ബംഗളൂരു ദേശീയപാതയിലെ കൊടുവള്ളി മണ്ണില്‍കടവ് മുതല്‍ അടിവാരം വരെയുള്ള നവീകരണത്തിന് 28 കോടി രൂപയുടെ എസ്റ്റിമേറ്റിനാണ് അംഗീകരാം നല്‍കിയത്. റീ ടാറിംഗിനൊപ്പം പെരുമ്പള്ളി, ഈങ്ങാപ്പുഴ എന്നിവിടങ്ങളില്‍ റോഡ് ഉയര്‍ത്തലും പുല്ലാഞ്ഞിമേട് വളവില്‍ വീതി കൂട്ടി ടൈല്‍ വിരിക്കലും ഉള്‍പ്പെടെയാണ് എസ്റ്റിമേറ്റിലുള്ളത്. നാഥ് കണ്‍സ്ട്രക്ഷന്‍സാണ് കരാറെടുത്തത്. പ്രവൃത്തി ആരംഭിച്ചിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി. എന്നാല്‍ നവീകരണം എങ്ങുമെത്തിയിട്ടില്ല. നിരന്തരം പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പൊതുമരാമത്ത് വകുപ്പുമന്ത്രി പി എ മുഹമ്മദ് റിയാസ് നേരിട്ടെത്തി പരിശോധന നടത്തിയത്. എത്രയും പെട്ടന്ന് പ്രവൃത്തി പൂര്‍ത്തീകരിക്കണമെന്ന് മന്ത്രി കരാറെടുത്ത കമ്പനി പ്രതിനിധിക്ക് നിര്‍ദേശം നല്‍കി. ദേശീയപാതാ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജമാല്‍ മുഹമ്മദ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ റനി പി മാത്യു, അസിസ്റ്റന്റ് എഞ്ചിനീയര്‍ ഹൃദ്യ തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.

(Visited 101 times, 1 visits today)

Share the news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!