കാത്തിരിപ്പ് അവസാനിച്ചു; റഹ്‌മാനും സജിതയും വിവാഹിതരായി

Share the news

പാലക്കാട്: നീണ്ട കാത്തിരിപ്പിനൊടുവില്‍ നെന്മാറയിലെ റഹ്‌മാനും സജിതയും വിവാഹിതരായി. ബുധനാഴ്ച രാവിലെ പത്തു മണിക്ക് നെന്മാറ സബ് രജിസ്റ്റാര്‍ ഓഫീസിലായിരുന്നു വിവാഹം നടന്നത്. നെന്മാറ സബ് രജിസ്ട്രാര്‍ ഓഫീസിലെത്തിയ ഇരുവരും വിവാഹ അപേക്ഷ സമര്‍പ്പിച്ചു. സ്വന്തമായി ഒരു കൊച്ചു വീടെന്ന സ്വപ്നമാണ് ഇനിയുള്ളതെന്ന് ഇരുവരും പറഞ്ഞു. രാവിലെ പത്തുമണിയോടെ സബ് രജിസ്ട്രാര്‍ ഓഫീസിലേക്ക് റഹ്‌മാനും സജിതയുമെത്തുമ്പോള്‍ സ്വീകരിക്കാന്‍ നെന്മാറ എം എല്‍ എ കെ ബാബുവും മറ്റു ജന പ്രതിനിധികളും എത്തിയിരുന്നു.

പുരോഗമന കലാസാഹിത്യ സംഘത്തിന്റെ വിവാഹ സമ്മാനം സ്വീകരിച്ച് സബ് രജിസ്ട്രാര്‍ക്ക് ഇരുവരും വിവാഹ അപേക്ഷ നല്‍കി. ചടങ്ങിന് സാക്ഷികളാവാന്‍ സജിതയുടെ മാതാപിതാക്കളുമെത്തി. സ്വന്തമായൊരു വീടെന്ന ഇരുവരുടെയും സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ ഒപ്പമുണ്ടാകുമെന്ന് കെ ബാബു എംഎല്‍എ ദമ്പതികള്‍ക്ക് ഉറപ്പ് നല്‍കി. റഹ്‌മാന്റെ വീട്ടിലെ ഒറ്റമുറിയില്‍ ആരുമറിയാതെ പത്തുകൊല്ലം സജിതയെ ഒളിവില്‍ പാര്‍പ്പിച്ച സംഭവം വലിയ ചര്‍ച്ചയായിരുന്നു. വിവരം പുറത്ത് വന്നതോടെ വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും വിഷയത്തില്‍ ഇടപെട്ടിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് റഹ്‌മാനൊപ്പം ഒളിവില്‍ താമസിച്ചതെന്നായിരുന്നു സജിതയുടെ മൊഴി.

(Visited 248 times, 1 visits today)

Share the news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!