പാലക്കാട് നഗരത്തില്‍ സ്‌കൂട്ടര്‍ യാത്രികന്റെ അഭ്യാസ പ്രകടനം; യുവാവിനെതിരെ കേസെടുത്തു

Share the news

പാലക്കാട്: നഗരത്തില്‍ സ്‌കൂട്ടര്‍ യാത്രികന്റെ അഭ്യാസ പ്രകടനം. അലക്ഷ്യമായി വാഹനങ്ങള്‍ മറികടന്ന യുവാവ് ഇരുചക്രവാഹന യാത്രികയെ ഇടിച്ചിട്ടു. സംഭവത്തില്‍ പരുത്തുപ്പുള്ളി സ്വദേശി ആദര്‍ശിനെതിരെ ട്രാഫിക് പൊലീസ് കേസെടുത്തു. ആദര്‍ശിന്റെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യാന്‍ നടപടി സ്വീകരിക്കുമെന്നും ട്രാഫിക് പൊലീസ് പറഞ്ഞു.

വെള്ളിയാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. പാലക്കാട് നഗരത്തിലെ എസ് ബി ഐ ജംഗ്ഷനില്‍ നിന്നാണ് യുവാവ് യുവതിയെ ഇടിച്ചിട്ടത്. പിന്നില്‍ മറ്റ് വാഹനങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ യുവതി രക്ഷപെട്ടു. സ്‌കൂട്ടര്‍ യാത്രികയെ ഇടിച്ചിട്ടെന്ന് മനസിലായിട്ടും ഇയാള്‍ വാഹനം നിര്‍ത്തിയില്ല. അപകടകരമായി യുവാവ് വാഹനം ഓടിക്കുന്നത് കണ്ട ഒരു കാര്‍ യാത്രികനാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് അപകടമുണ്ടാക്കിയ യുവാവിനെ തേടി ട്രാഫിക് പൊലീസ് ഇറങ്ങിയത്.

(Visited 145 times, 1 visits today)

Share the news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!