Contact Information

Kozhikode
Kerala

We Are Available 24/ 7. Call Now.

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്. തിങ്കളാഴ്ച റേഷന്‍ കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കും. കൊവിഡ് ബാധിച്ച് മരിച്ച റേഷന്‍ കട ജീവനക്കാരുടെ ആശ്രിതര്‍ക്ക് സാമ്പത്തിക സഹായം നല്‍കണം, റേഷന്‍ വ്യാപാരികള്‍ക്കും ആശ്രിതര്‍ക്കും കൊവിഡ് വാക്‌സിനേഷന് മുന്‍ഗണന നല്‍കണം, അവരുടെ ആശ്രിതര്‍ക്കും വാക്‌സിന്‍ ഉറപ്പാക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. 22 റേഷന്‍ കട ജീവനക്കാര്‍ കൊവിഡ് ബാധിച്ച് മരിച്ചുവെന്നും ആയിരക്കണക്കിന് റേഷന്‍ വ്യാപാരികളും ജീവനക്കാരും കൊവിഡ് ബാധിതരായെന്നും റേഷന്‍ വ്യാപാരികളുടെ സംഘടന വ്യക്തമാക്കി. ബയോമെട്രിക് സംവിധാനം ഉപയോഗിക്കുന്നത് കൊവിഡ് വ്യാപന സാധ്യത വര്‍ധിപ്പിക്കുന്ന സാഹചര്യത്തില്‍ തങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷയും വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. അഞ്ചാവശ്യങ്ങള്‍ ഉന്നയിച്ച് ഭക്ഷ്യ വകുപ്പ് മന്ത്രിക്ക് സെക്രട്ടറി സിവില്‍ സപ്ലൈസ് മേധാവിക്കും കത്ത് നല്‍കിയിട്ടുണ്ട്. ഉചിതമായ നടപടിയില്ലെങ്കില്‍ സമരം കടുപ്പിക്കുമെന്നും വ്യാപാരികള്‍. ലോക്ക് ഡൗണില്‍ ആളുകള്‍ കൂടുതല്‍ റേഷന്‍ കടയെ ആശ്രയിക്കുന്നുണ്ട്.

Share:

Leave a Reply

Your email address will not be published. Required fields are marked *