Contact Information

Kozhikode
Kerala

We Are Available 24/ 7. Call Now.

താമരശ്ശേരി: കോവിഡ് വ്യാപനം തടയാന്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തി ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ കോഴിക്കോടിന്റെ കിഴക്കന്‍ മേഖലയില്‍ ഏറെക്കുറെ പൂര്‍ണ്ണം. കോവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് തിങ്കളാഴ്ച മുതല്‍ ഒമ്പതാം തിയ്യതി വരെ ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതിയുള്ളത്. ഇതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ അവശ്യ വസ്തുക്കള്‍ വില്‍പ്പന നടത്തുന്ന വ്യാപാര സ്ഥാപനങ്ങള്‍ മാത്രമാണ് തുറന്ന് പ്രവര്‍ത്തിച്ചത്. അനാവശ്യമായി പുറത്തിറങ്ങുന്നവരെ കണ്ടെത്താന്‍ പോലീസ് പരിശോധനയും ശക്തമായിരുന്നു. താമരശ്ശേരി, കൊടുവള്ളി, കോടഞ്ചേരി, തിരുവമ്പാടി, മുക്കം തുടങ്ങിയ പോലീസ് സ്റ്റേഷന്‍ പരിധികളിലെല്ലാം പോലീസ് വാഹന പരിശോധന നടത്തി. ഏതാനും സ്വകാര്യ ബസ്സുകളും കെ എസ് ആര്‍ ടി സി ബസ്സുകളും സര്‍വീസ് നടത്തിയിരുന്നുവെങ്കിലും യാത്രക്കാര്‍ കുറവായിരുന്നു. രാവിലെ സര്‍വീസ് നടത്തിയ പല സ്വകാര്യ ബസ്സുകളും ഉച്ചയോടെ സര്‍വീസ് നിര്‍ത്തിവെച്ചു. ഓട്ടോറിക്ഷകള്‍ സ്റ്റാന്റുകളില്‍ എത്തിയെങ്കിലും യാത്രക്കാരുണ്ടായിരുന്നില്ല. ശനി, ഞായര്‍ ദിവസങ്ങളിലേക്കാള്‍ സ്വകാര്യ വാഹനങ്ങളും ടാക്സികളും റോഡിലിറങ്ങിയിരുന്നു. അവശ്യ സര്‍വീസില്‍ ഉള്‍പ്പെടാത്ത ടിപ്പര്‍ ലോറികള്‍ വ്യാപകമായി മലയോര മേഖലയില്‍ സര്‍വീസ് നടത്തിയിരുന്നു. ക്വാറികളും മറ്റും പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായാണ് ടിപ്പറുകള്‍ സര്‍വീസ് നടത്തിയത്. ഇത്തരത്തിലുള്ള വാഹനങ്ങള്‍ കാണുമ്പോള്‍ കൂടുതല്‍ പേര്‍ പുറത്തിറങ്ങുന്നതിനാല്‍ നിയന്ത്രണം വാക്കില്‍ മാത്രം ഒതുങ്ങും.

Share:

Leave a Reply

Your email address will not be published. Required fields are marked *