കഞ്ചാവും മയക്കുമരുന്നും വാങ്ങുന്നവര്‍ സ്വന്തം മതക്കാരില്‍ നിന്നും വാങ്ങുക; നര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ സന്ദീപാനന്ദഗിരി

Share the news

കഞ്ചാവും മയക്കുമരുന്നും വാങ്ങുന്നവര്‍ സ്വന്തം മതക്കാരില്‍ നിന്നും വാങ്ങുകയെന്ന് നര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ സന്ദീപാനന്ദഗിരി. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉയര്‍ത്തിവിട്ട നര്‍ക്കോട്ടിക് ജിഹാദ് വിഷയം പലവിധത്തിലുള്ള ചര്‍ച്ചകളിലേക്കാണ് കേരളത്തെ നയിച്ചത്. അനുകൂലിച്ചും എതിര്‍ത്തും ഇരുവിഭാഗം രൂപപ്പെട്ടതോടെ രാഷ്ട്രീയമായും വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ് ഈ വിഷയം. ഇതിന് പിന്നാലെയാണ് പരിഹാസവുമായി സ്വാമി സന്ദീപാനന്ദ ഗിരി രംഗത്ത് വന്നിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പരിഹാസം.

മയക്കു മരുന്നും കഞ്ചാവും മറ്റും ഉപയോഗിക്കുന്നവര്‍ കഴിവതും സ്വന്തം മതത്തില്‍ പെട്ടവരില്‍ നിന്ന് തന്നെ വാങ്ങി ഉപയോഗിക്കേണ്ടതാണ്. മറ്റ് മതക്കാരുടെ കയ്യീന്ന് വാങ്ങിച്ചു വെറുതേ വര്‍ഗീയ പ്രശ്‌നം ഉണ്ടാക്കരുത്.’ പരിഹാസത്തോടെ അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്…

(Visited 182 times, 3 visits today)

Share the news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!