Contact Information

Kozhikode
Kerala

We Are Available 24/ 7. Call Now.

കൊച്ചി: കഞ്ചാവുമായി പിടിയിലായ യുവാവ് പോലീസില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വൈദ്യുതി കമ്പിയില്‍നിന്നു ഷോക്കേറ്റ് മരിച്ചു. ഒറ്റപ്പാലം പാലപ്പുറം കുളപ്പുള്ളിപ്പറമ്പില്‍ കെ പി രഞ്ജിത്ത്(26) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറോടെ എറണാകുളം കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡിന് സമീപത്തായിരുന്നു സംഭവം. നാല് കിലോയോളം കഞ്ചാവാണ് രഞ്ജിത്തില്‍ നിന്നും പോലീസ് പിടികൂടിയത്. മഹസര്‍ തയ്യാറാക്കുന്നതിനിടെ പോലീസിനെ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. സ്റ്റേഡിയത്തിനകത്ത് കയറിയ യുവാവ് ഗാലറിയിലൂടെ ഓടിയിന് പിന്നാലെ പോലീസ് എത്തിയപ്പോള്‍ താഴെയുള്ള തകരഷീറ്റിട്ട കടയുടെ മുകളിലേക്കു ചാടി. ഇവിടെ നിന്ന് താഴെയിറങ്ങിയ രഞ്ജിത്തിനെ പോലീസ് വളഞ്ഞതോടെ സമീപത്തെ പോസ്റ്റിലേക്ക് വലിഞ്ഞുകയറുകയായിരുന്നു. തുടര്‍ന്ന് അബദ്ധത്തില്‍ രഞ്ജിത്ത് കൈവിട്ട് ലൈന്‍ കമ്പിക്ക് മുകളിലേക്ക് വീഴുകയായിരുന്നു.

Share:

Leave a Reply

Your email address will not be published. Required fields are marked *