Contact Information

Kozhikode
Kerala

We Are Available 24/ 7. Call Now.

തിരുവനന്തപുരം: സംസ്ഥാനത്ത് ശനി, ഞായര്‍ ദിവസങ്ങളില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ സര്‍ക്കാര്‍. ഹോട്ടലുകളില്‍ ഓണ്‍ലൈന്‍ ഡെലിവറി മാത്രമേ ഈ ദിവസങ്ങളില്‍ അനുവദിക്കൂ. ടേക്ക് എവേ, പാഴ്സല്‍ സംവിധാനങ്ങള്‍ ഉണ്ടായിരിക്കില്ല. മൊബൈല്‍ റിപ്പയറിംഗ് കടകള്‍ തുറക്കാന്‍ അനുമതിയുണ്ട്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ച് നടത്താം. ഇതിനായി അതത് പ്രദേശങ്ങളിലെ പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് അനുമതി വാങ്ങണം. വെള്ളിയാഴ്ച സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. കണ്ണട കടകള്‍, ജ്വല്ലറി, തുണിക്കടകള്‍, പാദരക്ഷകളുടെ കടകള്‍, സ്റ്റേഷനറി എന്നിവയ്ക്ക് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴുവരെ പ്രവര്‍ത്തനാനുമതിയുണ്ട്.

Share:

Leave a Reply

Your email address will not be published. Required fields are marked *