ഇടുക്കിയില്‍ സൈക്കിള്‍ മറിഞ്ഞ് പത്തുവയസുകാരന്‍ മരിച്ചു

Share the news

ഇടുക്കി: ഇടുക്കിയില്‍ സൈക്കിള്‍ മറിഞ്ഞ് പത്തുവയസുകാരന്‍ മരിച്ചു. ഉദയഗിരി കൂനംമാക്കല്‍ ബേബിയുടെ മകന്‍ എബിന്‍ ജോസഫ് ബേബി(10) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. സൈക്കിള്‍ നിയന്ത്രണം വിട്ട് പുതുതായി നിര്‍മിച്ച മൊബൈല്‍ ടവറിന്റെ സംരക്ഷണ വേലിയിലേക്ക് വീഴുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ എബിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പരുക്ക് ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി തൊടുപുഴയിലേക്ക് കൊണ്ടുപോയി. ആശുപത്രിയില്‍ എത്തും മുന്‍പേ വഴിമദ്ധ്യേ മരിച്ചിരുന്നു. ഉദയഗിരി സെന്റ് മേരീസ് യു പി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു.

(Visited 100 times, 1 visits today)

Share the news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!