നിപ: 15 പേരുടെ സാമ്പിളുകള്‍ കൂടി നെഗറ്റീവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

കോഴിക്കോട്: ജില്ലയിൽ നിപ മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ നടത്തിയ പരിശോധനയില്‍ 15 പേരുടെ സാമ്പിളുകള്‍ കൂടി നെഗറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇതുവരെ പരിശോധിച്ചതില്‍ 123 സാമ്പിളുകളാണ് നെഗറ്റീവ് ആയത്. കേന്ദ്രസംഘം ഞായറാഴ്ച വൈകിട്ട് മടങ്ങും. ഫീല്‍ഡ് സര്‍വൈലന്‍സ്,…

കേരളത്തിന് ആശ്വാസം.. നിപ രോഗ വ്യാപനം നിയന്ത്രണവിധേയം

കോഴിക്കോട്: ഇതുവരെ പരിശോധിച്ച സാമ്പിളുകളെല്ലാം നിപ നെഗറ്റീവെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ്. ഹൈ റിസ്ക് വിഭാ​ഗത്തിലുള്ള എല്ലാവരുടേയും സാമ്പിളുകൾ നെ​ഗറ്റീവാണെന്ന് ആരോ​ഗ്യ മന്ത്രി അറിയിച്ചു. നിപ രോഗ വ്യാപനം നിയന്ത്രണവിധേയമായെന്ന് മന്ത്രി എ.കെ ശശീന്ദ്രനും അറിയിച്ചു. സമ്പർക്ക പട്ടിയയിലുള്ളവരുടെ പരിശോധനാ…

ചാത്തമംഗലത്ത് വവ്വാലുകളെ പിടികൂടി സാമ്പിൾ ശേഖരിക്കാനുള്ള ശ്രമങ്ങൾ ഇന്ന് തുടങ്ങും

കോഴിക്കോട്: നിപ രോഗ ബാധ സ്ഥിരീകരിച്ച കോഴിക്കോട് ചാത്തമംഗലത്ത് വവ്വാലുകളെ പിടികൂടി സാമ്പിൾ ശേഖരിക്കാനുള്ള ശ്രമങ്ങൾ ഇന്ന് തുടങ്ങും. രോഗ ഉറവിടം കണ്ടെത്തുകയാണ് ലക്ഷ്യം. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സംഘമാണ് വവ്വാലുകളെ പിടികൂടുക. മൃഗ സംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരുടെ സഹായവും…

നിപ: 5 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

കോഴിക്കോട്: സമ്പര്‍ക്കപ്പട്ടികയിലുള്ള അഞ്ച് പേരുടെ നിപ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതില്‍ 4 എണ്ണം എന്‍.ഐ.വി. പൂനയിലും ഒരെണ്ണം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രത്യേകമായി സജ്ജമാക്കിയ ലാബിലുമാണ് പരിശോധിച്ചത്. ഇതോടെ 73…

നിപ ബാധിച്ച് കുട്ടി മരിച്ച സംഭവം: ചികിത്സ നിഷേധിച്ചെന്ന പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷന്‍

കോഴിക്കോട്: ചാത്തമംഗലത്ത് നിപ ബാധിച്ച് കുട്ടി മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. കുട്ടിക്ക് ചികിത്സ നിഷേധിച്ചെന്ന പരാതിയിലാണ് അന്വേഷണം. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കുട്ടിക്ക് യഥാസമയം ചികിത്സ കിട്ടിയില്ലെന്നാണ് ഉയര്‍ന്നിരിക്കുന്ന പരാതി. ഇത് സംബന്ധിച്ച് വിശദമായ…

നിപ: 15 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്‌

കോഴിക്കോട്: സമ്പര്‍ക്കപ്പട്ടികയിലുള്ള 15 പേരുടെ നിപ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ എടുത്ത സാമ്പിളുകളുടെ പരിശോധനാഫലമാണ് നെഗറ്റീവായത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സജ്ജീകരിച്ച ലാബിലാണ് പരിശോധന നടത്തിയത്. സമ്പര്‍ക്കപ്പട്ടികയിലുള്ള കൂടുതല്‍…

നിപ്പയിൽ ആശ്വാസം: മരിച്ച കുട്ടിയുമായി അടുത്തിടപഴകിയ എട്ടുപേരുടെ സ്രവസാംപിൾ പരിശോധനാ ഫലം നെഗറ്റീവ്

കോഴിക്കോട്: നിപ്പ ലക്ഷണങ്ങളുമായി ചികിത്സയിലായിരുന്നു എട്ടുപേരുടെ സ്രവസാംപിൾ പരിശോധനാ ഫലം നെഗറ്റീവ്. നിപ്പ ബാധിച്ചു മരിച്ച 12 വയസ്സുകാരനുമായി അടുത്തിടപഴകിയ ബന്ധുക്കളുടെയും ആരോഗ്യപ്രവർത്തകരുടെയും സാംപിളുകളാണിവ. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചത്. ആശ്വാസകരമായ വാർത്തയാണെന്നും എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമെന്നും ആരോഗ്യമന്ത്രി…

നിപ മരണം: പനിബാധിതരുടെ കണക്കെടുക്കും

കോഴിക്കോട്: നിപ മരണം സ്ഥിരീകരിച്ച ചാത്തമംഗലം പഞ്ചായത്തിലെ പനിബാധിതരുടെ കണക്കെടുക്കാന്‍ തീരുമാനം. ഒരു മാസത്തിനിടെ നിപ്പയ്ക്ക് സമാനമായ ലക്ഷണങ്ങളോടെ മരിച്ചവരുടെ വിവരങ്ങളും ശേഖരിക്കും. ചാത്തമംഗലത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനും അവലോകന യോഗത്തില്‍ തീരുമാനമായി. ഇതിനിടെ, കോഴിക്കോട് 8 പേര്‍ക്ക് കൂടി നിപ ലക്ഷണങ്ങള്‍…

നിപ പ്രതിരോധം: ആരോഗ്യമന്ത്രി പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം വിളിച്ചു ചേര്‍ത്തു

കോഴിക്കോട്: ജില്ലയില്‍ നിപ വൈറസ് ബാധ സ്ഥീരികരിച്ച സാഹചര്യത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം വിളിച്ചു ചേര്‍ത്തു. നിപ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കുന്ന സ്ഥലങ്ങളില്‍ ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ ഓരോ പഞ്ചായത്തിലും കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ മന്ത്രി…

നിപ പ്രതിരോധ നടപടികൾ ഊർജിതപ്പെടുത്താൻ തീരുമാനം

ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പാഴൂരിൽ നിപ രോഗബാധിതനായ കുട്ടി മരണപ്പെട്ട സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജിതപ്പെടുത്താൻ കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതിന് തീരുമാനിച്ചതായി പി.ടി.എ റഹീം എം.എൽ.എ പറഞ്ഞു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസിൽ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പാഴൂർ…

error: Content is protected !!