താമരശ്ശേരി ചുരത്തില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരുക്ക്

Share the news

അടിവാരം: താമരശ്ശേരി ചുരത്തില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരുക്ക്. ചുരമിറങ്ങി വരികയായിരുന്ന കെ എല്‍ 58 എ 6274 നമ്പര്‍ സ്വിഫ്റ്റ് കാറും എതിരെ വന്ന ലോറിയുമാണ് കൂട്ടി ഇടിച്ചത്. ചുരം ഒന്‍പതാം വളവിന് സമീപം വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. സാരമായി പരുക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും രണ്ടുപേരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

(Visited 836 times, 4 visits today)

Share the news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!