പോക്സോ കേസില്‍ പ്രതിയായ കായികാദ്ധ്യാപകനെ സസ്പെന്‍ഡ് ചെയ്തു

Share the news

താമരശ്ശേരി: താമരശ്ശേരി രൂപതയുടെ കോര്‍പ്പറേറ്റ് മാനേജ്മെന്റിന് കീഴിലുള്ള കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്‌കൂളിലെ പോക്സോ കേസില്‍ പ്രതിയായ കായികാദ്ധ്യാപകനെ സ്‌കൂള്‍ മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്തു. കോടഞ്ചേരി നെല്ലിപ്പൊയില്‍ വട്ടപ്പറമ്പില്‍ വി ടി മിനീഷിനെയാണ് സസ്‌പെന്റ് ചെയ്തത്. മന്ത്രിയുടെ നിര്‍ദേശപ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ ബാബു ഐ എ എസ് വിഷയത്തില്‍ ഇടപെടുകയായിരുന്നു. നേരത്തെ നെല്ലിപ്പൊയില്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ കേസെടുത്തതിനെ തുടര്‍ന്ന് ഇയാളെ സസ്പെന്റ് ചെയ്തിരുന്നു. ഉന്നത ഇടപെടലിനെ തുടര്‍ന്നാണ് രൂപതക്ക് കീഴിലെ കട്ടിപ്പാറ സ്‌കൂളിലേക്ക് ഇയാളെ സ്ഥലം മാറ്റി നിയമിച്ചത്

(Visited 1 times, 1 visits today)

Share the news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!