Contact Information

Kozhikode
Kerala

We Are Available 24/ 7. Call Now.

താമരശ്ശേരി: നൂറ് പേക്കറ്റ് ഹാന്‍സുമായി രണ്ടുപേര്‍ താമരശ്ശേരി പോലീസിന്റെ പിടിയില്‍. അടിവാരം പൊട്ടികയ്യില്‍ നിധീഷ്(32), പുത്തന്‍വീട്ടില്‍ തങ്കപ്പന്‍(69) എന്നിവരാണ് പിടിയിലായത്. അടിവാരം പോലീസ് ഔട്ട് പോസ്റ്റിന് സമീപത്ത് നിന്നാണ് ഇരുവരെയും പിടിയിലായത്. ഇവര്‍ സഞ്ചരിച്ച കെ എല്‍ 57 ആര്‍ 6746 നമ്പര്‍ ബുള്ളറ്റ് പോലീസ് കസ്റ്റഡിയിലെടുത്തു. താമരശ്ശേരി എസ് ഐ ശ്രീജേഷ്, സീനിയര്‍ സി പി ഒ സുജാത, സി പി ഒമാരായ ബവീഷ്, ഷൈജല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Share:

Leave a Reply

Your email address will not be published. Required fields are marked *