Contact Information

Kozhikode
Kerala

We Are Available 24/ 7. Call Now.

ഇടുക്കി: ഇടമലക്കുടിയില്‍ ആദിവാസി യുവാവിന് വെടിയേറ്റു. ഇരുപ്പുകല്ലുകുടി സ്വദേശി സുബ്രമണ്യനാണ് വെടിയേറ്റത്. നായാട്ടിനിറങ്ങിയ മഹേന്ദ്രനാണ് അബദ്ധതില്‍ നാടന്‍ തോക്കുപയോഗിച്ച് വെടിയുതിര്‍ത്തത്. മൃഗമാണെന്ന് കരുതി വെടിവച്ചതാണെന്നാണ് മഹേന്ദ്രന്റെ മൊഴി. എന്നാല്‍ തോക്ക് എവിടെ നിന്ന് കിട്ടിയെന്നത് സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. സുബ്രമണ്യനെ ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Share:

Leave a Reply

Your email address will not be published. Required fields are marked *