Contact Information

Kozhikode
Kerala

We Are Available 24/ 7. Call Now.

താമരശ്ശേരി: പഴയ ബസ്‌സ്റ്റാന്റിലെ ബസ് ബേക്ക് മുന്നിലുള്ള സ്ലാബ് പൊട്ടിയ നിലയില്‍. യാത്രക്കാര്‍ ബസ്സിറങ്ങുന്നത് നേരെ ഓവുചാവിലേക്കാണ്. നിരവധി യാത്രക്കാരാണ് ബസ് കയറാനായും ഇറങ്ങാനുമായും ഇവിടെയെത്തുന്നത്. ബസ് ബേയില്‍ ബസ് കയറിയിറങ്ങാന്‍ നിരവധി യാത്രക്കാരാനുള്ളത്. പലരും ബസ് വരുമ്പോള്‍ ഓടിക്കയറാനായി തിടുക്കം കൂട്ടുമ്പോള്‍ സ്ലാബ് പൊട്ടിയതു മൂലം ഓവുചാലിലേക്കാണ് വീഴുന്നത്.

കഴിഞ്ഞ ദിവസം ഓവുചാലിലേക്ക് ബസിന്റെ ടയര്‍ വീണിരുന്നു. സ്ലാബ് പൊട്ടിയത് ബസ്സുകള്‍ക്കും യാത്രക്കാര്‍ക്കും അപകട ഭീക്ഷണിയായിരിക്കുകയാണ്. പ്രായമായവരും സ്ത്രീകളും കുട്ടികളും പലപ്പോഴായി ഓവുചാവിലേക്ക് വീണിട്ടുണ്ട്. താമരശ്ശേരി പഴയ സ്റ്റാന്‍ന്റിലെ പൊട്ടിയ സ്ലാബ് നന്നാക്കിയില്ലെങ്കില്‍ വലിയ അപകടമാണ് ക്ഷണിച്ചു വരുത്തുക. ദിവസങ്ങളായി തകര്‍ന്ന സ്ലാബിനെ പുനസ്ഥാപിക്കാത്തത് അധികൃതരുടെ അവഗണനയാണ്.

Share:

administrator

Leave a Reply

Your email address will not be published. Required fields are marked *