Contact Information

Kozhikode
Kerala

We Are Available 24/ 7. Call Now.

കണ്ണൂര്‍: കണ്ണൂരില്‍ ബോംബ് പൊട്ടിത്തെറിച്ച് രണ്ട് കുട്ടികള്‍ക്ക് പരിക്ക്. ഇരിട്ടിക്കടുത്ത് പടിക്കച്ചാലില്‍ സഹോദരങ്ങളായ മുഹമ്മദ് ആമീന്‍ (5)മുഹമ്മദ് റഹീദ്(ഒന്നര വയസ്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പടിക്കച്ചാലില്‍ ചൊവ്വാഴ്ച രാവിലെയോടെയായിരുന്നു സംഭവം. ആളൊഴിഞ്ഞ പറമ്പില്‍ നിന്നും ഐസ്‌ക്രീം ബോള്‍ ലഭിച്ച കുട്ടികള്‍ വീട്ടിലെത്തി തുറക്കാന്‍ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തില്‍ അഞ്ച് വയസുകരനായ അമീനാണ് ഗുരുതരമായി പരിക്കേറ്റത്. അമീനിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒന്നര വയസ്സുകാരനെ റദീസി ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്ക് ശേഷം വീട്ടില്‍ കൊണ്ടുപോയി. തെരഞ്ഞെടുപ്പ് സമയത്ത് സംഘര്‍ഷം പതിവുള്ള മേഖലയാണ് പടിക്കച്ചാല്‍. രാഷ്ടീയ പാര്‍ട്ടികള്‍ തയ്യാറാക്കിയ ഐസ്‌ക്രീം ബോംബാണിതെന്നാണ് നിഗമനം. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കതിരൂരില്‍ കുറച്ച് ദിവസം മുന്‍പാണ് ബോംബ് പൊട്ടിത്തെറിച്ച് യുവാവിന്റെ കൈപ്പത്തികള്‍ തകര്‍ന്നത്.

Share:

Leave a Reply

Your email address will not be published. Required fields are marked *