Contact Information

Kozhikode
Kerala

We Are Available 24/ 7. Call Now.

കോഴിക്കോട്: മുക്കം മുനിസിപ്പാലിറ്റി, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് എന്നിവയെ ക്രിട്ടിക്കല്‍ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളായി ജില്ലാ കളക്ടര്‍ എസ് സാംബശിവറാവു പ്രഖ്യാപിച്ചു. ടെസ്റ്റ് പോസിറ്റീവ് നിരക്ക് 30 ശതമാനം കടന്ന സാഹചര്യത്തിലാണ് ഇവയെ ക്രിട്ടിക്കല്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളായി പ്രഖ്യാപിച്ചത്. ഈ പ്രദേശങ്ങളില്‍ ചികിത്സ ആവശ്യങ്ങള്‍, മറ്റ് അടിയന്തര ആവശ്യങ്ങള്‍ എന്നിവയ്ക്കല്ലാതെ ആളുകള്‍ വീടുകളില്‍ നിന്നും പുറത്തിറങ്ങരുത്. ഇവിടങ്ങളില്‍ യാതൊരുവിധ കൂടിച്ചേരലുകളും അനുവദിക്കില്ല. ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍, ഹോട്ടലുകള്‍ എന്നിവയ്ക്ക് തുറന്നു പ്രവര്‍ത്തിക്കാം. അനുവദിക്കപ്പെട്ട കടകള്‍ രാത്രി ഏഴ് മണി വരെ തുറന്നു പ്രവര്‍ത്തിക്കാം. ഹോട്ടലുകളില്‍ രാത്രി ഒന്‍പത് മണി വരെ പാഴ്‌സല്‍ സംവിധാനം അനുവദനീയമാണ്. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. അത്യാവശ്യ കാര്യങ്ങള്‍ക്കോ ചികിത്സയുടെ ആവശ്യത്തിനോ അല്ലാതെ ഇത്തരം പ്രദേശങ്ങളില്‍നിന്ന് പുറത്തേക്കോ മറ്റു പ്രദേശങ്ങളില്‍നിന്ന് ഇവിടേയ്‌ക്കോ പ്രവേശിക്കാന്‍ അനുവാദമില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തില്‍ കുറയുന്നതു വരെ നിയന്ത്രണങ്ങള്‍ തുടരും. പോലീസ്, സെക്ടര്‍ മജിസ്‌ട്രേറ്റ്, ക്ലസ്റ്റര്‍ കമാന്‍ഡര്‍ എന്നിവര്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ജില്ലാ പോലീസ് മേധാവികള്‍, താലൂക്ക് ഇന്‍സിഡന്റ് കമാന്‍ഡര്‍ എന്നിവരുടെ കര്‍ശന നിരീക്ഷണവും ഉണ്ടാവും.ഒളവണ്ണ, വേളം, പെരുവയല്‍, ചേമഞ്ചേരി, കടലുണ്ടി, മാവൂര്‍, ഫറോക്ക്, പനങ്ങാട്, ഉള്ളിയേരി, കക്കോടി എന്നിവയെ നേരത്തെ ക്രിട്ടിക്കല്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ആയി പ്രഖ്യാപിച്ചിരുന്നു.

Share:

Leave a Reply

Your email address will not be published. Required fields are marked *