Contact Information

Kozhikode
Kerala

We Are Available 24/ 7. Call Now.

വളാഞ്ചേരി: റെസ്റ്റോറന്റില്‍ നിന്നും പത്ത് ലക്ഷം രൂപ കവര്‍ന്ന കേസില്‍ രണ്ട് യുവാക്കളെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി കടമ്പോട് ഓളിക്കല്‍ ഷറഫുദ്ദീന്‍(22), ഓളിക്കല്‍ മുഹമ്മദ് ഷമീന്‍(24) എന്നിവരാണ് അറസ്റ്റിലായത്. ദേശീയപാതയോരത്ത് കുറ്റിപ്പുറം റോഡില്‍ പ്രവര്‍ത്തിക്കുന്ന നെഹദി കുഴിമന്തി ഹോട്ടലിലെ മുന്‍ ജീവനക്കാരനായിരുന്നു ഷറഫുദ്ദീന്‍. മൂന്നര വര്‍ഷമായി റസ്റ്റാറന്റിലെ അടുക്കള മാനേജറായിരുന്നു ഒന്നാം പ്രതിയായ ഷറഫുദ്ദീന്‍. ഇയൈളെ പെരുമാറ്റ ദൂഷ്യം കാരണം പത്ത് ദിവസ മുന്‍പ് സ്ഥാപനത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു. സ്ഥാപനത്തിന്റെ താക്കോലും മറ്റും സൂക്ഷിക്കറുള്ള സ്ഥലം അറിയുന്ന പ്രതി വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടോടെ ക്യാഷ് കൗണ്ടറിന്റെ പൂട്ട് തകര്‍ത്ത് മേശയിലുണ്ടായിരുന്ന പത്ത് ലക്ഷത്തോളം വരുന്ന രൂപ മോഷ്ടിക്കുകയായിരുന്നു. തുടര്‍ന്ന് രണ്ടാം പ്രതിയുടെ സഹായത്തോടെ ഊട്ടിയിലേക്ക് കടക്കുകയായിരുന്നു. കളവ് നടത്തുന്നതിന് മുമ്പ് ഹോട്ടലിലെ സി സി ടി വി ക്യാമറകളുടെ ബന്ധം വിച്ഛേദിക്കാന്‍ ശ്രമിച്ചെങ്കിലും പൂര്‍ണമായും വിച്ഛേദിക്കാന്‍ കഴിഞ്ഞില്ല. ക്യാമറയില്‍ പതിഞ്ഞ പ്രതിയുടെ ശരീരചലനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചതില്‍ നിന്നും അകത്തുകടന്നത് മുന്‍ ജീവനക്കാരനാണെന്ന് മനസ്സിലാക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഊട്ടിയിലെത്തിനലോജുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ പിടിയിലാകുകയായിരുന്നു. ഇവരില്‍ നിന്നും മോഷ്ടിച്ച പണം കണ്ടെടുത്തു. മോഷണത്തിന് ശേഷം രക്ഷപ്പെടാന്‍ ഉപയോഗിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ടാം പ്രതി ഷമീന്‍ അന്തര്‍ സംസ്ഥാനങ്ങളില്‍ നിന്നും കഞ്ചാവ് വാങ്ങി നാട്ടിലെത്തിക്കുന്ന സംഘത്തിലെ കണ്ണിയാണെന്നും ഇതുവരെ പിടിക്കപ്പെടാത്തയാളാണെന്നും പാണ്ടിക്കാട് സ്‌റ്റേഷനില്‍ അടിപിടിക്ക് ഇയാള്‍ക്കെതിരെ ക്രിമിനല്‍ കേസ് നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു. മലപ്പുറം ജില്ല പോലീസ് മേധാവി സുജിത് ദാസിന്റെയും തിരൂര്‍ ഡി വൈ എസ് പി. കെ എ സുരേഷ് ബാബുവിന്റെയും മേല്‍നോട്ടത്തില്‍ വളാഞ്ചേരി സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ പി എം ഷമീറിന്റെ നേതൃത്വത്തില്‍ പ്രിന്‍സിപ്പല്‍ എസ് ഐ. കെ പി ആനന്ദ്, അഡീഷനല്‍ എസ് ഐ. മുഹമ്മദ് റാഫി, എ എസ് ഐ. രാജന്‍, സി പി ഒമാരായ കൃഷ്ണപ്രസാദ്, രാധാകൃഷ്ണന്‍, എസ് സി പി ഒ. ശ്രീജ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Share:

Leave a Reply

Your email address will not be published. Required fields are marked *