6 തരത്തിലുള്ള മികച്ച ലൈംഗീക ഭക്ഷണങ്ങൾ

Share the news

ലൈംഗികോത്തേജനത്തിനും സെക്‌സിന്റെ മൂഡ് രൂപപ്പെടുത്തുന്നതിലും ഭക്ഷണത്തെ എങ്ങനെ ഉപയോഗിക്കാം എന്നതിന് നിരവധി പഠനങ്ങള്‍ ലോകമെങ്ങും നടക്കുന്നുണ്ട്. ലൈംഗികശേഷി കൂട്ടാനും മനസില്‍ താല്‍പര്യം ജനിപ്പിക്കാനും ചില പ്രത്യേക ഭക്ഷണങ്ങള്‍ക്കാകുമെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ സെക്‌സ് ഫുഡുകളെ പരിചയപ്പെടാം.

  • സുഗന്ധം നല്‍കാന്‍ ഏലക്ക

ഒരു ഒന്നാന്തരം ലൈംഗികോത്തേജക ആഹാരസാധനമാണ് ഏലക്ക എന്നാണ് ഇന്ത്യയിലെ ഏലക്ക യൂറോപ്പില്‍ വിറ്റഴിച്ചിരുന്ന അറബികള്‍ അവിടെ പ്രചരിപ്പിച്ചത്. നല്ല മണമുള്ളതാണ് ഗ്യാസിനെതിരെ പ്രവര്‍ത്തിക്കുന്ന ഏലച്ചെടി. ലൈംഗിക ബന്ധത്തിനു മുമ്പ് അകത്താക്കാന്‍ പറ്റിയ സാധനം.

  • ഉത്തേജനത്തിന് വെളുത്തുള്ളി

വെളുത്തുള്ളി പണ്ടുകാലം മുതല്‍ക്കേ ഒരു നല്ല അഫ്രോഡിസിയാക് ആണെന്ന് (ലൈംഗികോത്തേജകവസ്തു) കരുതുന്നു. വെളുത്തുള്ളിയും മല്ലിയിലയും കൂടി ചതച്ചു കഴിച്ചാല്‍ അത് നല്ല ഉത്തേജനം തരും. ഗ്രീക്ക് തത്വചിന്തകന്‍ അരിസ്‌റ്റോഫനീസും വെളുത്തുള്ളിയുടെ ലൈംഗികോത്തേജന ഗുണങ്ങളെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. പെലോപ്പനേഷിയന്‍ യുദ്ധവര്‍ണനയില്‍ മെഗാരന്‍സ് വെളുത്തുള്ളി കഴിച്ചവരെപ്പോലെ ഉന്മത്തരായിരുന്നു എന്ന് അദ്ദേഹം പറയുന്നു. ലിംഗോദ്ധാരണത്തിനു തടസം നില്‍ക്കുന്ന വാതാധിക്യം വെളുത്തുള്ളി കുറയ്ക്കുന്നു എന്നാണ് ആയുര്‍വേദം പറയുന്നത്. ലിംഗത്തിലെ രക്ത ധമനികളിലെ ബ്ലോക്കുകള്‍ നീക്കി ലിംഗോദ്ധാരണം സുഗമമാക്കാന്‍ വെളുത്തുള്ളി സഹായിക്കുന്നു.

  • ആസക്തി വളരാന്‍ ശതാവരി

ഇളം പച്ചനിറമുള്ള, വണ്ണം കുറഞ്ഞ ശതാവരിത്തണ്ടുകള്‍ മൂന്നു ദിവസം തുടര്‍ച്ചയായി പുഴുങ്ങിക്കഴിച്ചാല്‍ ആണിലും പെണ്ണിലും കാമാസക്തി വര്‍ധിക്കും എന്നു ഉത്തരേന്ത്യയില്‍ വിശ്വാസമുണ്ട്. പൊട്ടാസ്യം, ഫോസ്ഫറസ്, കാത്സ്യം, വിറ്റമിന്‍ ഇ, ഫോളിക് ആസിഡ് ഇവകൊണ്ടു സമ്പുഷ്ടമായ ശതാവരി പിത്തത്തെ (അത്യുഷ്ണം) കുറയ്ക്കാനും, അങ്ങനെ ആണിനെ ശാന്തനാക്കി അവന്റെ ലൈംഗികബന്ധം കൂട്ടാനും ശതാവരി സഹായിക്കുമെന്നു ആയുര്‍വേദത്തില്‍ പരാമര്‍ശമുണ്ട്.

  • ഉത്സാഹം കൂട്ടാന്‍ പൂവമ്പഴം

വിറ്റമിന്‍ ബിയും പൊട്ടാസ്യവും ധാരാളം അടങ്ങിയിട്ടുള്ള പൂവമ്പഴം കാമ വര്‍ധകമാണെന്നൊരു വിശ്വാസം പണ്ടുതന്നെയുണ്ട്. ഏദന്‍ തോട്ടത്തിലെ വിലക്കപ്പെട്ട കനി ആപ്പിളല്ല, പൂവമ്പഴമാണ് എന്നു വിശ്വസിച്ച്, ഈ പഴം ഉര്‍വരതാ ദേവതകള്‍ക്കു വഴിപാടായി സമര്‍പ്പിക്കുന്ന ഏര്‍പ്പാട് ഇന്ത്യയില്‍ ചില മതക്കാരുടെ ഇടയില്‍ ഉണ്ട്. മധ്യ അമേരിക്കയില്‍ ചുവന്ന വാഴയുടെ നീര് അഫ്രോഡിസിയാക്കായി കഴിക്കാറുണ്ട്. കേരളത്തില്‍ വിവാഹാനന്തരം പൂവമ്പഴവും പാലും ദമ്പതികള്‍ പങ്കിട്ടു കുടിക്കുന്ന ചടങ്ങ് ഇപ്പോഴുമുണ്ടല്ലോ. പൂവമ്പഴത്തില്‍ ധാരാളം പോഷകാംശവും വിറ്റമിനുകളും ഉണ്ട്.

  • മധുരം കൂട്ടാന്‍ തേന്‍

ഒരു ടീസ്പൂണ്‍ തേന്‍ വെള്ളം ചേര്‍ത്തു കഴിച്ചാല്‍ ദുര്‍മേദസു കുറയും, ഗുഹ്യഭാഗത്തെ രക്തധമനികളിലെ തടസങ്ങള്‍ നീങ്ങി ആ ഭാഗത്തു രക്തയോട്ടം കൂടും. 2004-ല്‍ പ്രസിദ്ധീകരിച്ച ജേണല്‍ ഓഫ് മെഡിസിനല്‍ ഫുഡ്‌സിലെ പഠന റിപ്പോര്‍ട്ട് പറയുന്നത് തേനില്‍ രക്തക്കുഴലുകളിലെ തടസങ്ങള്‍ നീക്കുന്ന നൈട്രിക് ഓക്‌സൈഡ് ഉണ്ടെന്നാണ്.

  • നാഡികള്‍ക്ക് ശക്തി കൂട്ടാന്‍ സ്‌ട്രോബറി

ഫ്രാന്‍സിലെ നാട്ടുമ്പുറത്തു പുതുതായി വിവാഹിതരായവരെ തണുത്ത സ്‌ട്രോബെറി സൂപ്പു കൊടുത്തു സല്‍ക്കരിച്ചിരുന്നു- അവരുടെ മധുവിധു ആനന്ദ പ്രദമാക്കാന്‍. വിറ്റമിന്‍ സിയുടെ ഖനികളാണ് ഈ പഴങ്ങള്‍ . അവ നാഡികള്‍ക്കു ശക്തി പകരുന്നു.
ഉന്മേഷവും നൽകുന്നു.

(Visited 1,068 times, 1 visits today)

Share the news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!