ഉദയം ഹോമിന്റെ മാഗസിന്‍ ‘ചേക്ക’ പ്രകാശനം ചെയ്തു

Share the news

കോഴിക്കോട്: ഉദയം ഹോമിന്റെ മാഗസിനായ ‘ചേക്ക’യുടെ ആദ്യ ലക്കത്തിന്റെ പ്രകാശനം എഴുത്തുകാരന്‍ കെ പി രാമനുണ്ണി തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍ എക്ക് നല്‍കി നിര്‍വ്വഹിച്ചു. തെരുവില്‍ അലയുന്നവരെ പുനരധിവസിപ്പിക്കാന്‍ ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച പദ്ധതിയാണ് ഉദയം. ഉദയം കുടുംബാംഗങ്ങളുടെ സര്‍ഗാത്മകമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കാനാണ് മാഗസിന്‍ ആരംഭിച്ചത്.

ഉദയം കുടുംബംഗവും എഴുത്തുകാരനുമായ ഗിരീഷ് മായനാടിന്റെ പുതിയ പുസ്തകം ഭഉഷ്ണജലം കൊണ്ട് സ്‌നാനം ചെയ്യപ്പെട്ടവന്‍ന്തന്റെ പോസ്റ്റര്‍ പ്രകാശനം സബ്കലക്ടര്‍ വി ചെല്‍സസിനി നിര്‍വ്വഹിച്ചു. ഉദയം കുടുംബംഗമായ പി വി ഷാജിക്കായി ഒരുക്കിയ മുച്ചക്ര വാഹനത്തിന്റെ താക്കോല്‍ ദാനവും ചടങ്ങില്‍ നിര്‍വ്വഹിച്ചു. മാഗസിന് പേര് നിര്‍ദ്ദേശിച്ച മുന്‍ ഇന്റേണായ മഞ്ജുഷക്ക് കെ പി രാമനുണ്ണി ഉപഹാരം നല്‍കി.

മാങ്കാവ് ഉദയം ഹോമില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി അധ്യക്ഷത വഹിച്ചു. സബ്കലക്ടര്‍ വി ചെല്‍സസിനി, ഡെപ്യൂട്ടി കലക്ടര്‍ അനിതകുമാരി, നാഷണല്‍ ട്രസ്റ്റ് കണ്‍വീനര്‍ പി സിക്കന്ദര്‍, ദയ റിഹാബിലിറ്റേഷന്‍ സെക്രട്ടറി നാസര്‍, ഉദയം പ്രോജക്ട് കോഡിനേറ്റര്‍ റയീസ പര്‍സാന, ചേക്ക മാഗസിന്‍ ചീഫ് എഡിറ്റര്‍ മെറിന്‍ റോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

(Visited 21 times, 1 visits today)

Share the news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!