മരത്തിൽ പണം കായ്ക്കുമെന്നോ?

Share the news

പണം കായ്ക്കുന്ന മരം എന്ന് നമ്മൾ കേട്ടിട്ടുണ്ട് എന്നാൽ കാണാൻ സാധ്യത കുറവായിരിക്കും. എന്നാൽ യു കെയിലെ ഒരു മരത്തിൽ തിങ്ങി നിറഞ്ഞിരിക്കുന്ന നാണയത്തുട്ടുകൾ നമ്മുക്ക് കാണാൻ സാധിക്കും. സംഭവം വളരെ കൗതുകമാണെങ്കിലും കാര്യം സത്യമാണ്. ആഗ്രഹസാഫല്യത്തിനായി നാണയങ്ങൾ മരങ്ങളിൽ പതിപ്പിച്ചു വയ്ക്കുന്നത് അവിടുത്തുകാരുടെ വിശ്വാസത്തിന്റെ ഭാഗമാണ് പോലും. യുകെയില്‍ പല ജില്ലകളിലും ഈ നാണയ മരങ്ങള്‍ കാണപ്പെടാറുണ്ട്. തങ്ങൾ ആരാധിക്കുന്ന ആത്മാവിനോ ദൈവത്തിനോ നേർച്ചയായി നാണയം സമർപ്പിച്ചാൽ ഏതൊരാഗ്രഹവും സാധിക്കുമെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം.

ഇവയില്‍ ഏറെ പ്രസിദ്ധമായ ഒന്നാണ് സ്‌കോട്ട്‌ലന്‍ഡിലെ ഐല്‍ മാരിയിലെ വിശുദ്ധ മെയ്ല്‍റൂബയുടെ അവശിഷ്ടങ്ങള്‍ അടക്കം ചെയ്തിരിക്കുന്ന പ്രദേശത്തുള്ള നാണയമരം. 1828 കാലഘട്ടത്തിൽ നി‌ർമ്മിച്ച ഒരു നാണയം ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്. കാര്യസിദ്ധിക്കായി 1877ൽ വിക്ടോറിയ രാജ്ഞിയും ഈ മരത്തിൽ നാണയം സമർപ്പിച്ചതായി പറയപ്പെടുന്നു. ആഗ്രഹസാഫല്യത്തിനായി ആളുകള്‍ നാണയങ്ങള്‍ മരങ്ങളില്‍ പതിപ്പിയ്ക്കുകയാണ് ചെയ്യുന്നത്. ഈ നാണയങ്ങൾ ചുറ്റിക ഉപയോഗിച്ചു ആണ് മരത്തിൽ പതിപ്പിക്കുന്നത്. പലമരങ്ങളും കാല ക്രമേണാ നശിച്ചു പോയിട്ടുമുണ്ട്. നാണയത്തുട്ടുകൾ പതിച്ച് നശിക്കാറായി നിൽക്കുന്ന നിരവധി മരങ്ങൾ ഇന്നും ഈ പ്രദേശങ്ങളിൽ കാണാൻ സാധിക്കും. നാണയമരങ്ങളുടെ മുമ്പിൽ നിന്ന് സെൽഫിയെടുക്കാതെ ഇവിടെയെത്തുന്ന യാത്രക്കാർ മടങ്ങാറില്ല.

(Visited 3 times, 1 visits today)

Share the news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!