Contact Information

Kozhikode
Kerala

We Are Available 24/ 7. Call Now.

വടകര: രണ്ട് കിലോ നൂറ് ഗ്രാം കഞ്ചാവുമായി രണ്ടുപേരെ വടകര എക്‌സൈസ് സംഘം പിടികൂടി. കോഴിക്കോട് പണിക്കര്‍ റോഡ് നാലുക്കണ്ടി പറമ്പത്ത് മുഹമ്മദ് നാസര്‍(47), മലപ്പുറം പരപ്പനങ്ങാടി പുത്തന്‍കടപ്പുറം കൊല്ലന്‍കണ്ടി മൈസ(47) എന്നിവരാണ് പിടിയിലായത്. വടകര എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ കെ ഷിജില്‍ കുമാറിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച ഉച്ചക്ക് ശേഷം കൈനാട്ടി മുട്ടുങ്ങല്‍ കെ എസ് ഇ ബിക്ക് സമീപം നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇരുവരും പിടിയിലായത്. ഓട്ടോറിക്ഷയില്‍ തലശ്ശേരിക്ക് കൊണ്ടുപോവുകയായിരുന്നു കഞ്ചാവ്. ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തു. പ്രിവന്റീവ് ഒഫീസര്‍ പ്രമോദ് പുളിക്കൂല്‍, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് സി രാമകൃഷ്ണന്‍, സിവില്‍ എക്‌സൈസ് ഒഫീസര്‍മാരായ കെ കെ ജയന്‍, എ എം ഉനൈസ്, എന്‍ എസ് സുനീസ്, ജി ആര്‍ രാകേഷ് ബാബു, എ പി ഷിജിന്‍, സി വി സന്ദീപ്, പി ശ്രീരഞ്ജ, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ എന്‍ കെ നിഷ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

Share:

administrator

Leave a Reply

Your email address will not be published. Required fields are marked *