വി എം സുധീരന്‍ എ ഐ സി സി അംഗത്വം രാജിവച്ചു

Share the news

തിരുവനന്തപുരം: വി എം സുധീരന്‍ എ ഐ സി സി അംഗത്വം രാജിവച്ചു. രാജിക്കത്ത് സോണിയാഗാന്ധിക്ക് അയച്ചു. നേരത്തെ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗത്വം അദ്ദേഹം രാജിവെച്ചിരുന്നു. കേരളത്തിലെ സംഘടനാ പ്രശ്നങ്ങളില്‍ ഹൈക്കമാന്‍ഡിന്റെ ഇടപെടലുകള്‍ ഫലപ്രദമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എഐസിസി അംഗത്വം രാജിവെച്ചിരിക്കുന്നത്്. സാധാരണ പ്രവര്‍ത്തകനായി പാര്‍ട്ടിയില്‍ തുടരുമെന്നും സോണിയ ഗാന്ധിക്ക് അയച്ച കത്തില്‍ സുധീരന്‍ വ്യക്തമാക്കുന്നു. സംസ്ഥാന നേതൃത്വം കൂടിയാലോചനകള്‍ നടത്തുന്നില്ലെന്നും നേതൃതലത്തിലെ മാറ്റം പ്രതീക്ഷിച്ച ഗുണം ചെയ്യുന്നില്ലെന്നും വി എം സുധീരന്‍ പറഞ്ഞു. തീരുമാനങ്ങള്‍ ഏകപക്ഷീയമാണെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് വി എം സുധീരന്‍ രാജിവച്ചത് ശനിയാഴ്ചയാണ്. കെ പി സി സി പ്രസിഡന്റിന് രാജിക്കത്ത് കൈമാറി. ആരോഗ്യകരമായ കാരണങ്ങളാല്‍ രാജിവയ്ക്കുന്നു എന്നാണ് വി എം സുധാരന്‍ നല്‍കിയ വിശദീകരണം. പാര്‍ട്ടിയില്‍ സാധാരണ പ്രവര്‍ത്തകനായി തുടരുമെന്ന് വി എം സുധീരന്‍ വ്യക്തമാക്കി. സുധീരനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നതിനിടെയാണ് വി എം സുധീരന്‍ എ ഐ സി സി അംഗത്വവും രാജിവച്ചത്.

 

(Visited 41 times, 1 visits today)

Share the news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!