യൂത്ത്‌ലീഗ്; പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

Share the news

കോഴിക്കോട്: മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രസിഡന്റും പി കെ ഫിറോസ് ജനറല്‍ സെക്രട്ടറിയുമായി തുടരും. പി ഇസ്മാഈല്‍ വയനാടിനെ ട്രഷററായി തെരഞ്ഞെടുത്തു. മുജീബ് കാടേരി, ഫൈസല്‍ ബാഫഖി തങ്ങള്‍, അഷ്റഫ് ഇടനീര്‍, മായിന്‍ കെ എ വൈസ് പ്രസിഡന്റുമാരാണ്. സി കെ മുഹമ്മദലി, അഡ്വ. നസീര്‍ കാര്യറ, ഗഫൂര്‍ കോല്‍ക്കളത്തില്‍, ടി പി എം ജിഷാന്‍ എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.

കോഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. റിട്ടേണിങ് ഓഫീസര്‍മാരായ പി എം എ സലാം, സി മമ്മൂട്ടി എന്നിവര്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്തു. ദേശീയ ട്രഷറര്‍ പി വി അബ്ദുല്‍ വഹാബ് എം പി, യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. വി കെ ഫൈസല്‍ ബാബു തുടങ്ങിയവര്‍ സംസാരിച്ചു.

(Visited 69 times, 1 visits today)

Share the news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!